HOME
DETAILS
MAL
കാല് മുട്ടിന് തേയ്മാനം: നൂതന ശസ്ത്രക്രിയയുമായി റിനൈമെഡിസിറ്റി
backup
August 29 2016 | 18:08 PM
കൊച്ചി : റിനൈ മെഡിസിറ്റിയില്‍ ചെലവു കുറഞ്ഞ ഭാഗിക മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി സീനിയര്‍ ഓര്‍ത്തോപീഡിക് സര്ജന് ഡോ. ആര്.പി രാജ്മോഹന്‍.
ലളിതവും നൂതനവുമായ ശസ്ത്രക്രിയാരീതിക്കു മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഡോക്ടര്‍ അവകാശപ്പെട്ടു.
20 ശതമാനത്തോളം ചികിത്സാ ചിലവില്‍ കുറവു വരുന്നതാണ് ഭാഗിത മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
പൂര്‍ണ്ണമായും മുട്ടു മാറ്റിവയ്ക്കുന്നതിനു പകരം കേടുപറ്റിയ ഭാഗം മാത്രം മാറ്റുന്നതാണ് രീതി. ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ രോഗിക്ക് നടന്നു തുടങ്ങാനാകുമെന്നത് പ്രത്യേകതയാണ്.
വാര്‍ത്താസമ്മേളനത്തില്‍ മീഡിയ റിലേഷന്‍സ് ഇന്‍ചാര്‍ജ് ജോതിഷ് കുമാരിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."