HOME
DETAILS

11ാം നിലയില്‍ നിന്ന് കുഞ്ഞുമായി ചാടി ടെക്കി യുവതി;  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല

  
Web Desk
April 22 2024 | 06:04 AM

Techie woman died after jumping with her baby

പൂനെ: പതിനൊന്നാം നിലയില്‍ നിന്ന് നാലു വയസ്സുള്ള മകനുമൊത്ത് ചാടി യുവതി മരിച്ചു. 
ടെക്കി യുവതി 11ാം നിലയില്‍ നിന്ന് ചാടി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ ടെക്കിയുവതിയും നാല് വയസ്സുള്ള മകനും ചാടി മരിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത്. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. തുടര്‍ന്ന് അമ്മയെയും മകനെയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതായാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവ് യു.എസില്‍ ആണ് ജോലി ചെയ്യുന്നത്. 2018ലാണ് ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം യുവതി ഭര്‍ത്താവിനൊപ്പം യുഎസിലെ ടെക്സാസിലേക്ക് പോയിരുന്നു. എന്നാല്‍ ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവതി യുഎസിലും ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു. കുറച്ചു ദിവസം മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു ഇവര്‍. മാതാപിതാക്കള്‍ സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റിനെ കാണിച്ചിരുന്നുവെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  21 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  21 days ago