ഐപിഎല്‍: ചൈന്നൈക്ക് ഇന്ന് എതിരാളികള്‍ ലഖ്‌നൗ
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ചെന്നൈയിലെഐക്കോണിക് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ 8 വിക്കറ്റിന് പരാജയപ്പെട്ട ചെന്നൈക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
അവസാന ഓവറുകളില്‍ ക്രീസില്‍ എത്തി നിന്നും ഫോമില്‍ കളിക്കുന്ന വെറ്ററന്‍ താരം ധോണിയുടെ ഫോമാണ് ചെന്നൈക്ക് ആശ്വാസം. മറുവശത്ത് ലക്‌നൗ മികച്ച ഫോമിലാണ്. ഡി കോക്കും രാഹുലും നിക്കോളാസ് പൂരനുമടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. ഇന്ന് ബോളിങ്ങിലും ഫീല്‍ഡിലും ആധിപത്യം തുടരാന്‍ സാധിച്ചാല്‍ ചെന്നൈക്ക് മികച്ചൊരു എതിരാളികളായി ലക്‌നൗ മാറും.
ഇന്ന് കളിനടക്കുന്ന ചെപ്പോക്കിലെ പിച്ച് സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ഒരുപോലെ അനുകൂലമാണ്. ഇവിടെ ബോളേഴ്‌സിന് വേരിയേഷന്‍സ് കൊണ്ടുവരാന്‍ കഴിയും വേരിയേഷന്‍സ് കൊണ്ടുവരാന്‍ കഴിയും. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനമെടുത്തേക്കും.
ചെന്നൈ ടീം:
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍),എംഎസ് ധോണി,രവീന്ദ്ര ജഡേജ,,അജിങ്ക്യ രഹാനെ,ദീപക് ചാഹര്‍,ഡെവോണ്‍ കോണ്‍വേ,മൊയിന്‍ അലി,ശിവം ദുബെ,മഹേഷ് തീക്ഷണ,മിച്ചല്‍ സാന്റ്‌നര്‍,മതീശ പതിരണ,തുഷാര്‍ ദേശ്പാണ്ഡെ,രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍,മുകേഷ് ചൗധരി,സിമര്‍ജീത് സിംഗ്,ശൈഖ് റഷീദ്,നിശാന്ത് സിന്ധു,പ്രശാന്ത് സോളങ്കി,അജയ് മണ്ഡല്,രചിന്‍ രവീന്ദ്ര,ശാര്‍ദുല്‍ താക്കൂര്‍,ഡാരില്‍ മിച്ചല്‍,സമീര്‍ റിസ്വി,അവനീഷ് റാവു ആരവേലി,മുസ്തഫിസുര്‍ റഹ്മാന്‍
ലഖ്‌നൗ ടീം:
കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍),ക്വിന്റണ്‍ ഡി കോക്ക്,നിക്കോളാസ് പൂറന്‍,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്,മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍ കുല്‍ക്കര്‍ണി,എം സിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍,ഡേവിഡ് വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."