HOME
DETAILS

ബൈക്ക് റൈഡര്‍മാര്‍ക്ക് ട്രെയിനിംഗ് സ്‌കൂളുകളുമായി ഒമാൻ

  
April 23 2024 | 16:04 PM

Oman with training schools for bike riders

മസ്‌കത്ത്:ബൈക്ക് റൈഡര്‍മാര്‍ക്ക് ട്രെയിനിംഗ് സ്‌കൂളുകളുമായി ഒമാൻ. നാലുചക്ര വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന്റെ മാതൃകയില്‍ മോട്ടോര്‍ ബൈക്ക് റൈഡര്‍മാര്‍ക്കും പരിശീലന സ്‌കൂളുകളാണ് ഒമാൻ വിഭാവന ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സെന്‍ അല്‍ ശുറൈഖി പ്രഖ്യാപിച്ചു. നിലവിലെ ട്രാഫിക് നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.

വ്യവസ്ഥകള്‍ക്കു വിധേയമായാണ് ഒരു മോട്ടോര്‍ബൈക്ക് റൈഡിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് ലൈസന്‍സ് നല്‍കുക. നിശ്ചിത അപേക്ഷാ ഫോമില്‍ അധികൃതര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. അപേക്ഷകര്‍ ഒമാനി പൗരന്‍മാരും നല്ല ധാര്‍മ്മിക സ്വഭാവം ഉള്ളവരും ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടാത്തവരും ആയിരിക്കണം. ഡ്രൈവിംഗ് സ്‌കൂളിന് ചുരുങ്ങിയത് 2,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഗ്രൗണ്ടും അംഗീകാരമുള്ള സ്‌കൂള്‍ കെട്ടിടവും ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ ഡ്രോയിംഗ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

സാങ്കേതിക സവിശേഷതകള്‍ പാലിക്കുന്ന, 150 മുതല്‍ 250 സിസി വരെ എഞ്ചിന്‍ പവര്‍ ഉള്ളതുമായി ബൈക്കുകള്‍ പരിശീലനത്തിനായി ലഭ്യമാക്കണം. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തിയറി ക്ലാസ്സുകള്‍ നല്‍കുന്നതിന് അനുയോജ്യമായ ഹാളുകള്‍ വേണം. ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരമുള്ള മോട്ടോര്‍ ബൈക്ക് റൈഡിംഗ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയായിരിക്കണം പരിശീലനം. ബൈക്ക് റൈഡിംഗിനുള്ള പരിശീലകരെ നിയമിക്കുമ്പോള്‍ അവരുമായി സ്ഥാപന മേധാവി കരാറില്‍ ഏര്‍പ്പെടുകയും അക്കാര്യം അധികൃതരെ അറിയിക്കുകയും വേണം. പരിശീലനത്തിന് ശേഷം ട്രെയിനി റേഡര്‍മാര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

പരിശീലന സമയത്ത് പരിശീലകനും ട്രെയിനിയും തമ്മിലുള്ള ആശയവിനിമയത്തിന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച ഹെല്‍മറ്റുകള്‍ നല്‍കണം. ട്രാഫിക് നിയമ വ്യവസ്ഥകളെക്കുറിച്ചും പ്രഥമ ശുശ്രൂഷാ രീതികളെക്കുറിച്ചും ട്രെയിനികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്കായിരിക്കും മോട്ടോര്‍ ബൈക്ക് റൈഡിംഗ് സ്‌കൂള്‍ ലൈസന്‍സിന്റെ കാലാവധി. അതിനു ശേഷം നിശ്ചിത ഫീസ് അടച്ച് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago