യു.ജി.സി നെറ്റ്; മേയ് 10 വരെ അപേക്ഷ നല്‍കാം; പരീക്ഷ ജൂണ്‍ 16ന്
യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 16ന് നടക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ ചുമതല. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമായുള്ള പരീക്ഷയാണിത്. ഇന്ത്യയൊട്ടാകെ 360 നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍
ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, വയനാട്, ലക്ഷദ്വീപില്‍ കവരത്തി എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
പരീക്ഷ
ആകെ രണ്ട് പരീക്ഷ പേപ്പറുകളാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒ.എം.ആര്‍ മാതൃകയിലാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍.
പേപ്പര്‍ 1
ടീച്ചിങ് എബിലിറ്റി പരിശോധിക്കുന്ന (അധ്യാപക അഭിരുചി) 50 ചോദ്യങ്ങളാണ് പേപ്പര്‍ 1 ലുള്ളത്. ആകെ മാര്‍ക്ക് 100. ഇതില്‍ റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെന്‍ഷന്‍, പൊതുവിജ്ഞാനം മുതലായവ ഉള്‍പ്പെടുന്നു.
പേപ്പര്‍ II
പേപ്പര്‍ രണ്ടില്‍ പിജി പഠന കോഴ്‌സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 83 വിഷയങ്ങളാണ് ഉള്ളത്. ഇതില്‍ നിങ്ങള്‍ പഠിക്കുന്ന വിഷയങ്ങളിലെ അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക.
3 മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. നെഗറ്റീവ് മാര്‍ക്കില്ല.
വിഷയങ്ങള്‍
ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, കൊമേഴ്‌സ്, ക്രിമിനോളജി, ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, അറബ് കള്‍ച്ചര്‍ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡി, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇക്കണോമിക്‌സ്, ഇലക്ട്രോണിക്‌സ്, ഇംഗ്ലീഷ്, മലയാളം, മറ്റ് ഭാഷ വിഷയങ്ങള്‍, എജുക്കേഷന്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ഹോം സയന്‍സ്,
ജ്യോഗ്രഫി, ലേബര്‍ വെല്‍ഫയര്‍/ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാനേജ്‌മെന്റ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ മെഡിസന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, വിഷ്വല്‍ ആര്‍ട്‌സ്, വിമെന്‍ സ്റ്റഡീസ്, ഉറുദു, യോഗ അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പിജിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി- എന്‍സിഎല്‍, എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, തേര്‍ഡ് ജെന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.
ഫൈനല്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
അസി. പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിന് പ്രായപരിധിയില്ല. എന്നാല്‍ ജെ.ആര്‍.എഫിന് 30 വയസ് വരെയാണ് പ്രായപരിധി. അതില്‍ തന്നെ നിയമാനുസൃത വയസിളവുണ്ടായിരിക്കും.
അപേക്ഷ ഫീസ്
ജനറല്‍ - 1150
ഇഡബ്ല്യൂഎസ്/ ഒബിസി/ നോണ്‍ ക്രീമിലെയര്‍ - 600
എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി/ തേര്‍ഡ് ജെന്‍ഡര്‍ - 325
അപേക്ഷ
മേയ് 10നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. മേയ് 12ന് രാത്രി 11.50 വരെ ഫീസടയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും, വിജ്ഞാപനത്തിനുമായി https://ugcnet.nta.ac.in, www.nta.ac.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."