20 ലക്ഷത്തോളം പേര് യാത്ര ചെയ്തു; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒരു വയസ്
കൊച്ചി: കായലുകളിലൂടെ രണ്ടു റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് കൂടി എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം. ഒന്നാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. 20 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാനിരക്ക്. വിവിധ യാത്രാപാസ് ഉപയോഗിച്ച് പത്തുരൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 38 ടെര്‍മിനലുകളാണ് ലക്ഷ്യം. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണതോതിലാകുമ്പോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍കൂട്ടാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."