ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ: വിഡി സതീശന്‍
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് വിഡി സതീശന്‍.
സന്ദര്‍ശനത്തില്‍ നടപടി വേണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. ഒരു ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്ത് പൂര്‍ണരൂപത്തില്‍
'വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ വിവിധ സഭാ തലവന്മാരെ സന്ദര്‍ശിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനം നടത്തിയതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാന്‍ എഴുതുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സീറോ മലബാര്‍ സഭ, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, തുടങ്ങിയ സഭാ തലവന്മാരുമായി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചില നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അദ്ദേഹത്തിന് നിയന്ത്രണമുണ്ട്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിലെ വിവിധ സഭാ തലവന്മാരെ ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സന്ദര്‍ശിച്ച് ബിജെപിക്ക് വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിനും അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും കളങ്കമാണ്. അതിനാല്‍ ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന നടത്തിയ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."