തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഡല്‍ഹി: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചരണം നടത്തിയ കേസില്‍ അറസ്റ്റിലായ ബിഹാറിലെ പ്രമുഖ യൂട്യൂബര്‍ ബി.ജെ.പിയില്‍. യൂട്യൂബര്‍ മനീഷ് കശ്യപ് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
കേസില്‍ ജാമ്യത്തിലുള്ള കശ്യപ് ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബി.ജെ.പി അംഗത്വം എടുത്തത്. ബി.ജെ.പി ദേശീയ മാധ്യമ വകുപ്പ് ഇന്‍ചാര്‍ജ് അനില്‍ ബാലുനി, കോ ഇന്‍ചാര്‍ജ് സഞ്ജയ് മയൂഖ്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി മനോജ് തിവാരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നാണ് തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കശ്യപിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍, തമിഴ്‌നാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇയാള്‍ വീഡിയോകള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ബിഹാറില്‍ സംഭവത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കുകയും, വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംസ്ഥാനത്തിനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് വ്യക്തമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ ആളാണ് മനീഷ് കശ്യപ്. നേരത്തെ വീഡിയോ പങ്കുവെച്ചതിന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെയും, യു.പിയിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
80 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇയാളുടെ യൂട്യൂബ് അക്കൗണ്ടിനുള്ളത്. പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചും പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ചും ഇയാള്‍ വീഡിയോ നിര്‍മിച്ചിട്ടുണ്ട്. നേരത്തെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."