അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്നു; നിരവധി ആളുകളും വാഹനങ്ങളും നദിയില്‍ വീണു
ന്യൂയോര്‍ക്ക്: ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലമാണ് തകര്‍ന്നത്. നിരവധി കാറുകളും യാത്രക്കാരും വെള്ളത്തിലേക്ക് വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.
ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകര്‍ന്നത്. 3 കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാള്‍ട്ടിമോറിലെ അഗ്‌നിരക്ഷാ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്.
നിരവധി ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 1977ല്‍ നിര്‍മ്മിതമായ പാലമാണ് തകര്‍ന്നത്.
Wow, devastating. Major bridge in US city of Baltimore collapses after cargo ship hit it. pic.twitter.com/WQUJeIskTw
— Piers Morgan (@piersmorgan) March 26, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."