HOME
DETAILS

ഒടുവിൽ ആശ്വാസ വിജയം ബെംഗലൂരുവിന്

  
April 25 2024 | 18:04 PM

Finally a consolation win for Bengaluru

ഹൈദരാബാദ്: ഐപിഎല്ലിലെ ജീവൻമരണപ്പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 35 റൺസിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു. ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 40 റൺസടെുത്ത ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിൻറെ ടോപ് സ്കോറർ. അഭിഷേക് ശർമ 13 പന്തിൽ 31 റൺസെടിച്ചപ്പോൾ നായകൻ പാറ്റ് കമിൻസ് 15 പന്തിൽ 31 റൺസടിച്ചു.

ആർസിബിക്കായി സ്വപ്നിൽ സിംഗും കരൺ ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമാണ് ആർസിബി ഒരു മത്സരം ജയിക്കുന്നത്. ജയത്തോട 9 കളികളിൽ നാലു പോയൻറുള്ള ആർസിബി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിർത്തുകയും ചെയ്തു. സ്കോർ ആർ സിബി 20 ഓവറിൽ 206-7, ഹൈദരാബാദ് 20 ഓവറിൽ 171-8.

ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ വിൽ ജാക്സ് കരൺ ശർമയുടെ കൈകകലിലെത്തിച്ചപ്പോഴെ ഹൈദരാബാദ് അപകടം മണത്തു. തകർത്തടിച്ചു തുടങ്ങിയ അഭിഷേക് ശർമ ആർസിബിക്ക് ഭീഷണിയായെങ്കിലും നാലാം ഓവറിൽ യാഷ് ദയാൽ അഭിഷേകിനെ(13 പന്തിൽ 31) വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തിക്കിൻറെ കൈകളിലെത്തിച്ചു. പിന്നാലെ ഏയ്ഡൻ മാർക്രത്തെ(7)യും ഹെൻറിച്ച് ക്ലാസനെയും(7) വീഴ്ത്തിയ സ്വപ്നിൽ സിംഗ് ഹൈദരാബാദിൻറെ നടുവൊടിച്ചു.

പിന്നാലെ പ്രതീക്ഷ നൽകിയ നിതീഷ് റെഡ്ഡിയെ(13)യും അബ്ദുൾ സമദിനെയും(6 പന്തിൽ 10) മടക്കിയ കരൺ ശർമ ഹൈദരാബാദിനെ പത്താം ഓവറിൽ 85-6ലേക്ക് തള്ളിയിട്ടു.എന്നാൽ എട്ടാമനായി ക്രീസിലറങ്ങിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് സ്പിന്നർമാർക്കെതിരെ തുടർച്ചയായി സിക്സുകൾ പറത്തി ആർസിബിയുടെ മനസിൽ തീ കോരിയിട്ടു. മൂന്ന് സിക്സും ഒരു ഫോറും അടിച്ച് 10 പന്തിൽ 29 റൺസടിച്ച കമിൻസ് ആർസിബിയെ സമ്മർദ്ദത്തിലാക്കിയെങ്കിലും കമിൻസിനെ(15 പന്തിൽ 31) വീഴ്ത്തിയ കാമറൂൺ ഗ്രീൻ ഹൈദരബാദിൻറെ ചെറുത്തു നിൽപ്പ് അവസാനിപ്പിച്ചു. ഷഹബാസ് അഹമ്മദ്(37 പന്തിൽ 40*) നടത്തിയ പോരാട്ടത്തിന് ഹൈദരാബാദിൻറെ തോൽവിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി വിരാട് കോലിയുടെയും രജത് പാടീദാറുടെയും അർധസെഞ്ചുരി കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. 43 പന്തിൽ 51 റൺസെടുത്ത വിരാട് കോലിയാണ് ആർസിബിയുടെ ടോപ് സ്കോറ‍ർ. രജത് പാടീദാർ 20 പന്തിൽ 50 റൺസെടുത്തു. പവർ പ്ലേക്ക് ശേഷം ബൗണ്ടറി കണ്ടെത്താൻ പാടുപെട്ട കോലിയുടെ ബാറ്റിൽ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറക്കാതിരുന്നത് ആർസിബിക്ക് തിരിച്ചടിയായിരുന്നു. 16 പന്തിൽ 32 റൺസെടുത്ത കോലി 37 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. പവർ പ്ലേക്ക് ശേഷം നേരിട്ട 19 പന്തിൽ കോലി നേടിയത് 18 റൺസായിരുന്നു. 20 പന്തിൽ 37 റൺസെടുത്ത് പുറത്താകാതെ നിന്ന കാമറൂൺ ഗ്രീനാണ് ആർസിബിയെ 200 കടത്തിയത്. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടി നടരാജൻ രണ്ട് വിക്കറ്റെടുത്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago