വോട്ടിങ് ബട്ടന്‍ അമര്‍ത്തുമ്പോള്‍ ഉള്ളില്‍ മാറ്റൊലി കൊള്ളട്ടേ'നാം ഇന്ത്യക്കാര്‍'; നിങ്ങളാണ് രാജ്യത്ത് മാറ്റം കൊണ്ടുവരുന്നവര്‍; കന്നി വോട്ടര്‍മാരോട് ഖാര്‍ഗെ
'നാം ഇന്ത്യക്കാര്‍' വോട്ടിങ് ബട്ടന്‍ അമര്‍ത്തുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ ഈ വാക്കുകള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ മാറ്റൊലി കൊള്ളണം. രാജ്യത്തെ വോട്ടര്‍മരോട് ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ ഒരു വഴിതിരിച്ചുവിടല്‍ തന്ത്രത്തിലും വീഴരുതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, സ്വേച്ഛാധിപത്യത്തിന്റെ പിടിയില്‍ നിന്ന് ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ഖാര്‍ഗെ എക്‌സ് പേജില്‍ കുറിച്ചു.
'നാം ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ ഈ വാക്കുകള്‍ നിങ്ങള്‍ വോട്ടിങ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് നിങ്ങളുടെ ഹൃദയങ്ങളിലും മനസുകളിലും പ്രതിഫലിക്കണം. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്.
സ്വച്ഛാധിപത്യത്തിന്റെ കൂര്‍ത്ത നഖങ്ങളില്‍ നിന്ന് ജനാധിയപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 89 മണ്ഡലങ്ങളില്‍ നിന്നുമുള്ള എന്റെ പ്രിയപ്പെട്ട പൗരന്‍മാരോട് എനിക്ക് പറയാനുള്ളതിതാണ്.വ്യതിചലിപ്പിക്കുന്ന തന്ത്രങ്ങളിലും നുണകളിലും നിങ്ങള്‍ വീഴരുത്.
നിങ്ങളുടെ വോട്ട് എപ്പോഴും എണ്ണുക. അത് 140 കോടി ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശര്‍മിക് ന്യായ്, ഹിസ്സദാരി ന്യായ് എന്നിങ്ങനെ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് അദ്ദേഹം വ്യക്തമാക്കുന്നു.
നീതി, സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ഭാവി സങ്കല്‍പ്പിക്കൂ. അതിവേഗം വളര്‍ച്ചയും പരിവര്‍ത്തന നയങ്ങളും ഉറപ്പുനല്‍കുന്ന ഒരു ഭാവി അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്നി വോട്ടര്‍മാരെ അദ്ദേഹത്തിന്റെ കുറിപ്പില്‍ പ്രത്യേകം അഭിസംബോധന ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട ആദ്യ വോട്ടര്‍മാരേ, നിങ്ങളാണ് ശരിക്കും മാറ്റം കൊണ്ടുവരുന്നവര്‍. ജനാധിപത്യത്തിന് വേണ്ടിയുള്ള ഈ പ്രസ്ഥാനത്തിലേക്ക് നിങ്ങള്‍ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു. ഭാരതം മാറും. ഇന്ത്യ ജയിക്കും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മധ്യപ്രദേശിലെ ബേട്ടൂളില്‍ വോട്ടെടുപ്പ് നടക്കില്ലെന്ന് കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ, മണ്ഡലങ്ങളിലും കനത്ത പോളിംഗ് ആണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. 14 ലോക്‌സഭാ സീറ്റുകളുമായി കര്‍ണാടകയാണ് തൊട്ടുപിന്നില്‍. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4ന് വോട്ടെണ്ണല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."