HOME
DETAILS
MAL
വോട്ടിങ് മെഷീനിലെ ക്രമക്കേട്: പരാതി വസ്തുതാവിരുദ്ധമെന്ന് കോഴിക്കോട് കളക്ടര്‍
April 26 2024 | 06:04 AM
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന് വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."