HOME
DETAILS

ജാവദേക്കര്‍ക്ക് ചായ കുടിക്കാന്‍ ഇ.പിയുടെ മകന്റെ ഫ്ളാറ്റ്  ചായപ്പീടികയോ?; കെ.സുധാകരന്‍

  
April 26 2024 | 07:04 AM

k-sudhakaran-questions-javadekars-visit-to-jayarajan-amidst-escalating-party-tension

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്കുള്ളില്‍ ജയരാജനെ ഒതുക്കാന്‍ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.  ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് പ്രശ്‌നം. എന്റെ വീട്ടില്‍ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം' സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്‌തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം. എന്നാല്‍ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്‌നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.'  സുധാകരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  10 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  10 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago