ഓണത്തിന് മോടി കൂട്ടാന്‍ ജലോത്സവങ്ങളുടെ അരങ്ങൊരുങ്ങുന്നു
മാന്നാര്‍: ഓണനാളിലെ മാവേലി മന്നനെ വരവേല്‍ക്കാന്‍ അപ്പര്‍ കുട്ടനാട്, ഓണാട്ട്കര പ്രദേശങ്ങളില്‍ ഇനി ജലോത്സവങ്ങളുടെ കേളികൊട്ട്. മാന്നാര്‍ മഹാത്മാ, പ്രായിക്കര മദര്‍ തെരേസ, ചെങ്ങന്നൂര്‍ ചതയം, തിരുവന് വണ്ടൂര്‍ മുറിയായിക്കര ഗോശാലകൃഷ്ണാ എന്നീ ജലമേളകളുടെ ഒരുക്കങ്ങളാണ് ഇപ്പോള്‍ തകൃതിയില്‍ നടക്കുന്നത്. എന്നാല്‍ ചെന്നിത്തല സന്തോഷ് ജലോത്സവം ഇക്കുറിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അച്ചന്‍കോവിലാറിന്റെ കൈവഴിയായ ചെന്നിത്തല വാഴക്കൂട്ടം കടവിലെ പുത്തനാറ്റില്‍ വര്‍ഷങ്ങലായി നടന്ന് വന്നിരുന്ന ജലമോയായിരുന്നു ഇത്.
പമ്പാ നദിയിലെ കൂര്യത്ത് കടവില്‍ സെപ്തംബര്‍ 12 നാണ് 52-ാമത് മാന്നാര്‍ മഹാത്മാ ജലോത്സവം നടക്കുന്നത്. സെപ്തംബര്‍ 16 ന് ചെങ്ങന്നൂര്‍ ചതയം ജലമേളയും മുറിയായിക്കര ഗോശാലകൃഷ്ണാ ജലോത്സവം സെപ്തംബര്‍ 19 നും ആണ് നടക്കുന്നത്. ഇവിടെ രണ്ടിടത്തും പള്ളിയോടങ്ങള്‍ മാത്രം പങ്കെടുക്കുന്ന ജലമേളകളാണ്.
മാവേലിക്കര ബോട്ട് റേസ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അച്ചന് കോവിലാറിലെ പ്രായിക്കര മദര്‍ തെരേസ വാട്ടര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 25 നാണ് ജലോത്സവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."