കണ്ണിനടിയിലെ കറുപ്പ് നിസാരമാക്കരുത്.. അത് ശരീരം നല്‍കുന്ന മുന്നറിയിപ്പ്
കണ്ണിന് താഴെയുണ്ടാകുന്ന കറുപ്പ് സാധാരണയായി ഉറക്കക്കുറവ് മൂലം ഉണ്ടാകുന്നതാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ചിലരില്‍ നന്നായി ഉറങ്ങിയാലും കണ്ണിന് താഴെയുള്ള കറുപ്പ് മാറാറില്ല. ഇത് സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നം മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങളുടേയും ശരീരം നല്‍കുന്ന സൂചന കൂടിയാണ്.
ആസ്ത്മ, അലര്‍ജി, രക്തചംക്രമണം കുറയുക, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പോഷകാഹാരക്കുറവ്, വിളര്‍ച്ച, കരളിനെയോ വൃക്കകളെയോ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ മൂലമെല്ലാം കണ്ണിനടിയില്‍ കറുപ്പുണ്ടാകാം. ചില മരുന്നുകളും കണ്ണിനടയിലെ കറുപ്പിന് കാരണമാകും.
ഇത് മാത്രമല്ല, ജനിതകപരമായും കണ്ണിനടിയില്‍ കറുപ്പുണ്ടാകാം. നിങ്ങളുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ അവരുടെ കണ്ണുകള്‍ക്ക് താഴെ ഇരുണ്ട ചര്‍മ്മമുണ്ടെങ്കില്‍, നിങ്ങള്‍ക്കും അത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മോശം ഭക്ഷണക്രമമോ അമിതമായ പുകവലിയോ മദ്യപാനമോ മൂലവും കണ്ണിനടിയില്‍ കറുപ്പുണ്ടാകാം.
ഇവ മാറാന്‍ വിപണിയില്‍ കാണുന്ന പല തരം ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുമെങ്കിലും ശരിയായ വൈദ്യ സഹായം തേടി കണ്ണിന് താഴത്തെ കറുപ്പിന് യഥാര്‍ഥ കാരണം മനസിലാക്കി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."