HOME
DETAILS
MAL
സമയം അവസാനിച്ചു; ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാം, പല ബൂത്തിലും നീണ്ട നിര
Web Desk
April 26 2024 | 12:04 PM
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവില്‍ ക്യൂവിലുള്ളവര്‍ക്ക് പോളിങ് ഉദ്യോഗസ്ഥന്മാര്‍ ടോക്കണ്‍ നല്‍കും. നിലവിലുള്ളവര്‍ക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം. പല ബൂത്തുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണുള്ളത്.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിങ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."