മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ശോഭനയ്ക്ക് വീട് എന്നത് സ്വപ്‌നം മാത്രം
മണ്ണഞ്ചേരി: മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ശോഭനയെന്ന സാധു തൊഴിലാളി സ്ത്രീക്ക് അടച്ചുറപ്പുള്ള വീട് എന്നത് സ്വപ്നം മാത്രമാകുന്നു.1983 മുതല്‍ മണ്ണഞ്ചേരി പഞ്ചായത്തില്‍ 12 -ാം വാര്‍ഡില്‍ മടയാംതോടിന് സമീപം താമസിക്കുന്ന തെക്കേവെളിയില്‍ ശോഭനയ്ക്കാണ് അധികൃതരുടെ അലംഭാവത്താല്‍ ജീവിതം നരകയാതനകള്‍നിറഞ്ഞതാകുന്നത്. അഞ്ചുവര്‍ഷമായി ശോഭനയുടെ ഭര്‍ത്താവ് സോമന്‍ അസുഖബാധിതനായി ചികിത്സയിലാണ്. വീട്ടുജോലി ചെയ്താണ് ഇവര്‍ ഇപ്പോള്‍ കുടുംബംപുലര്‍ത്തുന്നത്.
ഈ കുടുംബത്തിന്റെ ദയനീയാവസ്ഥകണ്ട് 2014 ല്‍ ചേര്‍ന്ന ഗ്രാമസഭയില്‍ വീടില്ലാത്തവരുടെ പട്ടികയില്‍ ശോഭനയുടെ പേര് ഉള്‍പ്പെടുത്തി ആര്യാട് ബ്ലോക്കുപഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. പണം നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് താമസിക്കുന്ന വസ്തുവിന്റെ കൈയ്യവകാശസര്‍ട്ടിഫിക്കറ്റ് മാത്രമേ ഇവരുടെ പക്കലുള്ളതായി ബോദ്ധ്യപ്പെട്ടത്.
2002 ല്‍ കോമളപുരം വില്ലേജ് ഓഫീസില്‍നിന്നാണ് വസ്തു സംബന്ധമായ ഈ രേഖ ശോഭനയ്ക്കുനല്‍കിയത്.എന്നാല്‍ സര്‍ക്കാര്‍ സഹായത്തിലൂടെ വീടുവയ്ക്കാന്‍ പട്ടയമൊ തഹസീല്‍ദാറുടെ അംഗീകാരപത്രമൊ ആവശ്യമാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 2015 ആദ്യപാതത്തില്‍ തന്നെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് ശോഭന നിജസ്ഥിതി പരാതിയിലൂടെ ബോധിപ്പിച്ചു. ശോഭനയുടെ ദയനീയാവസ്ഥ മനസിലാക്കിയ മുഖ്യമന്ത്രി ഇവര്‍ക്കുവേണ്ടി അനുകൂലമായ നിലപാടെടുക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. ജില്ലാകലക്ടര്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തി.നടപടികള്‍ക്കായി താലൂക്ക് ഓഫീസില്‍നിന്നും എത്തിയവര്‍ പരിശോധനകളും തെളിവെടുപ്പും നടത്തി മടങ്ങിയിട്ട് വര്‍ഷം ഒന്നരകഴിഞ്ഞു. ശോഭന ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ തന്നെയാണ് താമസം.
എല്ലാ ആഴ്ചയിലും താലൂക്ക് ആഫീസിലെത്തി തനിക്കുവീടുവയ്ക്കാന്‍ അനുവാദം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ശരിയായോ എന്ന അന്വേഷണത്തിലാണ് ശോഭന. തന്റെ വേദനമനസിലാക്കി തങ്ങള്‍ക്കനുകൂലമായി ഉത്തരവിട്ട മുഖ്യമന്ത്രിയും മാറി ഇനി ആരുടെ മുന്നില്‍ തന്റെ ദൈന്യത വിവരിക്കണമെന്നോര്‍ത്ത് വിഷമിക്കുകയാണ് ഈ സാധുവീട്ടമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."