HOME
DETAILS
MAL
നേട്ടമുണ്ടാക്കി മാരുതി സുസുക്കി ഇന്ത്യ; 3,877.8 കോടി രൂപ നെറ്റ് പ്രോഫിറ്റ്
April 27 2024 | 09:04 AM
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയ്ക്ക് നേട്ടം. മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലാണ് കമ്പനി നേട്ടമുണ്ടാക്കിയത്. ആകെ 3,877.8 കോടി രൂപയുടെ അറ്റലാഭമാണ് ഈ പിരീഡിൽ മാരുതി സുസുക്കി ഇന്ത്യ നേടിയത്.
2023 ഇതേകാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധനയാണ് ഇക്കുറി ഉണ്ടറ്റത്. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭ ലാഭമാണ് 50 ശതമാനത്തോളം വർധിച്ചത്. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണമായാത്.
അതേസമയം കമ്പനി ആദ്യമായി 20ലക്ഷം വാഹനങ്ങൾ നിരത്തിലിറക്കിയ സാമ്പത്തിക വർഷമാണ് കഴിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയുടെ 41.8% മാരുതിയുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."