17 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഒന്നര ലക്ഷം ആദിവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ സഹായ ഹസ്തം. 17 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഒന്നര ലക്ഷം ആദിവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. മറ്റന്നാള്‍ മുതല്‍ സപ്ലൈകോ ഓണച്ചന്തകള്‍ വഴിയാണ് വിതരണം ചെയ്യുക. കൂടാതെ 82 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു കിലോ പഞ്ചസാര വീതം നല്‍കും. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് നിലവിലുള്ള എട്ടു കിലോ അരിക്കു പുറമെ രണ്ടു കിലോകൂടി അധികമായി നല്‍കും. സംസ്ഥാനത്ത് സപ്ലൈകോയുടെ 1,465 ഓണം ബക്രീദ് ചന്തകളുണ്ട്.
മലയോര മേഖലയില്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി സാധനങ്ങള്‍ എത്തിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ 2,000 ഓണച്ചന്തകളും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കും. അടുത്തമാസം നാലുമുതല്‍ കണ്‍സ്യൂമര്‍ഫെഡ് ചന്തകള്‍ തുറക്കും. അതേ സമയം, സര്‍ക്കാര്‍ വിപണി ഇടപെടല്‍ ആരംഭിച്ചില്ലായെന്ന് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. ഓണക്കാലമെത്തിയതോടെ സാധനങ്ങളുടെ വില കുത്തനെ കുതിച്ച് കയറിയിട്ടും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെന്നും സ്വീകരിച്ചിട്ടില്ലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിപണി ഇടപെടലിന് ആവശ്യമുള്ള തുക സിവില്‍ സപ്ലൈസിനു നല്‍കിയിട്ടില്ല. നന്മ സ്‌റ്റോറുകള്‍ കൂട്ടത്തോടെ അടുച്ചു പൂട്ടി. ഇടനിലക്കാരുടെ വന്‍ ചൂഷണമാണ് വിപണിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."