ദിവസങ്ങള്‍ക്ക് മുമ്പേ ബില്ലുകളില്‍ ഒപ്പിട്ടു, വൈകിയത് പരാതികള്‍ ലഭിച്ചതിനാല്‍; വിശദീകരണവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം ഉടന്‍ ബില്ലുകള്‍ ഒപ്പിട്ടു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ധാരാളം പരാതികളാണ് ബില്ലുകള്‍ക്കെതിരായി ലഭിച്ചത്. അതിനാല്‍ സര്‍ക്കാരിലേക്ക് അയച്ച് അഭിപ്രായം തേടേണ്ടതുണ്ട്. അതിന് സമയമെടുത്തെന്നും ഗവര്‍ണര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പേ ബില്ലുകളില്‍ ഒപ്പിട്ടെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. 'ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബില്ലുകളില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് ഇത് അറിയുന്നത്' ഗവര്‍ണര്‍ പറഞ്ഞു.
പരിഗണനയിലുണ്ടായിരുന്ന അഞ്ച് ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."