ബി.ജെ.പിയില്‍ പോരു തുടങ്ങി കുമ്മനത്തെ മാറ്റാന്‍ ഗ്രൂപ്പുകള്‍ രംഗത്ത്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരു മുറുകുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിലനിന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തെതുടര്‍ന്നാണ് ആര്‍.എസ്.എസ് അനുഭാവിയായ കുമ്മനത്തെ കേന്ദ്ര നേതൃത്വം പാര്‍ട്ടി പ്രസിഡന്റാക്കിയത്. പാര്‍ട്ടിയെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരേയാണു ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായത്.
കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കാനുള്ള നീക്കമാണു നടക്കുന്നത്. വി.എച്ച്.പിയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കേന്ദ്ര നേതൃത്വം കൊണ്ടുവന്ന കുമ്മനം രാജശേഖരന്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും തങ്ങളുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നുവെന്നും രണ്ടു മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ കേന്ദ്രനേതൃത്വത്തിന് അടുത്തിടെ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റികളുടേയും അധ്യക്ഷന്മമാരെ തെരഞ്ഞെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടാതെയാണു ഏകപക്ഷീയമായി കുമ്മനം കാര്യങ്ങള്‍ തീരുമാനിച്ചതെന്നു ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ 140 മണ്ഡലം കമ്മിറ്റികളില്‍ 90 എണ്ണത്തിലും ആര്‍.എസ്.എസ്, വി.എച്ച്.പി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളില്‍ നിന്നും നേരിട്ടു നിയമനം നടത്തിയതായും പാര്‍ട്ടി പ്രവര്‍ത്തകരെ മാനിക്കാതെയാണ് ആര്‍.എസ്.എസില്‍ നിന്നുള്ളവരെ കുത്തിക്കയറ്റിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഇതിനെ സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കുമ്മനവും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനും തമ്മില്‍ പരസ്യമായി വാഗ്വാദവുമുണ്ടായി. കാലങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചുവരുന്നവരെ അവഗണിച്ചു പാര്‍ട്ടിയെ സമ്പൂര്‍ണമായി ആര്‍.എസ്.എസ് പാളയത്തില്‍ എത്തിയ്ക്കാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരെ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും പിന്നീടു രംഗത്തുവന്നു.
ബി.ജെ.പിയെ ആര്‍.എസ്.എസില്‍ തളച്ചിടാനുള്ള നീക്കത്തിനെതിരേ അനുയായികളില്‍ പലരും നീരസവുമായി രംഗത്തുവന്നതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ കാരണമായി. ഇതോടെ ആര്‍.എസ.്എസ് പക്ഷത്തു നല്‍ക്കുന്ന കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി ഇരു ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയാണു ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുത്തത്. അടുത്തിടെ നടന്ന ബി.ജെ.പി അഖിലേന്ത്യാ കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന കോര്‍ കമ്മിറ്റികളുടെ പ്രത്യേക യോഗം അമിത് ഷാ വിളിച്ചുചേര്‍ക്കുകയും ഒരോ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് അയച്ചുതരണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."