പോകാം നമുക്ക് ഗവിയിലേക്ക് - സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം
പത്തനം തിട്ടയിലെ വളരെ മനോഹരമായ ഭൂപ്രദേശമാണ് ഗവി. ദീര്‍ഘകാലത്തിനു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസില്‍ നിന്നു പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക.
കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുകയായിരുന്നു. സഞ്ചാരികള്‍ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക. www.gavikakkionline.com, 8547600900, 8547600.
ഗവിയിലെത്തുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗവും പ്രകൃതി സ്‌നേഹികളും അല്ലെങ്കില്‍ സാഹസപ്രിയരുമാണ്. വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷനല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ധിക്കുന്നു. വിവിധ സസ്യ-ജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളും ഏലത്തോട്ടങ്ങളും വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളെയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ 26ം ഓളം പക്ഷി ഇനങ്ങളും ഗവിയിലുണ്ട്.
രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്. കാടിനകത്ത് ക്യാംപ് ചെയ്യാനും ഗവിയില്‍ അനുവാദമുണ്ട്. ഇന്ത്യയിലെ പലവനമേഖലയിലും അനുവദനീയമല്ല ഇത്. കാനനമേഖലയായത് കൊണ്ട് മൊബൈല്‍ റേഞ്ച് കിട്ടില്ല. ഭക്ഷണം കിട്ടില്ല. ഇവയെല്ലാം കണ്ടു വേണം യാത്രചെയ്യാന്‍.
കക്കിഡാം കാണാം. എക്കോ പോയിന്റ് ,ആനത്തോട് ഡാം ഇവയൊക്കെയുണ്ട് കാണാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."