HOME
DETAILS
MAL
ആശ്വാസം; ലോഡ്ഷെഡ്ഡിംഗ് ഉടനില്ലെന്ന് മന്ത്രി
Web Desk
April 29 2024 | 07:04 AM
സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വകുപ്പ് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
എന്നാല്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. അതിന് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടി വരും, അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവില്‍ പ്രതിദിന വൈദ്യുത ഉപഭോഗം 110 ദശലക്ഷം യൂനിറ്റ് വരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."