ഒടുവിൽ കാണാൻ അനുമതി; തിഹാർ ജയിലിൽ കെജ്‌രിവാളിനെ സന്ദർശിച്ച് ഭാര്യ സുനിതയും മന്ത്രി അതിഷിയും; ഉടൻ പുറത്തുവരുമെന്ന് കെജ്‌രിവാൾ
ന്യൂഡൽഹി: ജയിലിന് കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാൻ ഭാര്യ സുനിത കെജ്‌രിവാളിന് അനുമതി. ജയിലിലെത്തി കാണാൻ തിഹാർ ജയിൽ ഉദ്യോഗസ്ഥരാണ് അനുമതി നൽകിയത്. സുനിത ഇന്ന് അദ്ദേഹത്തെ സന്ദർശിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. ഇതിന് പിന്നാലെ ഡൽഹി ക്യാബിനറ്റ് മിനിസ്റ്റർ ആതിഷിക്കൊപ്പം സുനിത തിഹാർ ജയിലെത്തി കെജ്‌രിവാളിനെ കണ്ടു.
ഇന്ന് 12.30 ഓടെയാണ് ഇരുവരും തിഹാർ ജയിലിലെത്തിയത്. മുഖ്യമന്ത്രി തൻ്റെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സന്ദേശം അയച്ചിട്ടുണ്ടെന്ന് തിഹാർ ജയിലിൽ കെജ്‌രിവാളിനെ കണ്ടതിന് ശേഷം മന്ത്രി അതിഷി പറഞ്ഞു.
“ഇന്ന്, ജയിലിലെ മുഴുവൻ മീറ്റിംഗിലും, അദ്ദേഹം ഡൽഹി സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ എടുക്കുകയും വേനൽക്കാലത്ത് ഡൽഹിയിൽ വെള്ളത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു,” അതിഷി പറഞ്ഞു. താൻ ഉടൻ പുറത്തിറങ്ങുമെന്നും ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം തീർച്ചയായും നിറവേറ്റുമെന്നും മുഖ്യമന്ത്രി ഡൽഹിയിലെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സന്ദേശം അയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ ജയിലിൽ കാണാൻ അനുമതി നൽകിയിട്ടില്ലെന്ന് കാണിച്ച് ആം ആദ്മി പാർട്ടി നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുനിതയ്ക്കും ആതിഷിയ്ക്കും അനുമന്തി ലഭിച്ചത്. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും.
ഏപ്രിൽ 28 ന് സുനിത കെജ്‌രിവാൾ പശ്ചിമ ഡൽഹിയിൽ നടത്തിയ റോഡ്‌ഷോയിൽ ഡൽഹി മുഖ്യമന്ത്രിയെ "ഷേർ (സിംഹം)" എന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് സ്‌കൂളുകൾ പണിയുകയും സൗജന്യ വൈദ്യുതി നൽകുകയും മൊഹല്ല ക്ലിനിക്കുകൾ തുറക്കുകയും ചെയ്‌തതിനാലാണ് അദ്ദേഹത്തെ ജയിലിലടച്ചതെന്ന് അവർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി എഎപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി മഹാബൽ മിശ്രയെ പിന്തുണച്ച് സുനിത കെജ്‌രിവാൾ നടത്തിയ രണ്ടാമത്തെ റോഡ്‌ഷോയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."