HOME
DETAILS
MAL
ഹ്യുണ്ടായി ഇനി ഇലക്ട്രിക് കരുത്തിലേക്ക്; 45 കിലോവാട്ട് ബാറ്ററിയുമായി ക്രെറ്റ അവതരിക്കാനൊരുങ്ങുന്നു.
Web Desk
April 29 2024 | 09:04 AM
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ ഒന്നാമനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം അവസാനത്തോടെ ക്രെറ്റയുടെ ഇലക്ട്രിക് എഡിഷന്റെ നിര്‍മ്മാണം ചെന്നൈയിലെ പ്ലാന്റില്‍ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഹ്യുണ്ടായി തങ്ങളുടെ തദ്ദേശീയ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനമായിരിക്കുമിത്.
45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഇതിന്റെ ഒരു പ്രധാന ഫീച്ചര്‍ ആയിരിക്കും. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 2025ല്‍ ക്രെറ്റ വിപണിയിലെത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."