HOME
DETAILS
MAL
രാജ്യ സുരക്ഷയ്ക്ക് ഭീഷണി: ചൈനീസ് ആപ്പിന് ഇന്ത്യക്ക് പിന്നാലെ യുഎസിലും നിരോധനം
Web Desk
April 29 2024 | 10:04 AM
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. മുന്‍പ് സമാന വിഷയത്തില്‍ ഇന്ത്യയും ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
യുഎസില്‍ 17 കോടി ആളുകളാണ് ഇതിന്റെ വരിക്കാരായി ഉണ്ടായിരുന്നത്. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ടിക് ടോക്കിനെ ആപ്പ് പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യുമെന്ന് യുഎസ് അറിയിക്കുന്നു. 270 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ആപ്പിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി യുഎസില്‍ നിയമനടപടി ആരംഭിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ബില്ല് പാസാക്കുന്നത്. മുന്‍പ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് ആയിരുന്ന സമയത്തും ടിക് ടോക്ക് നിരോധിച്ചിരുന്നു. അന്ന് കോടതി ഇടപെട്ട് നിരോധനം എടുത്തു കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."