ഡിഗ്രി മാത്രം മതി; കേന്ദ്ര സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; 506 ഒഴിവുകള്‍
കേന്ദ്ര സര്‍വീസുകളിലേക്ക് യു.പി.എസ്.സി വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 506 ഒഴിവുകളുണ്ട്. സി.എ.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ജോലിക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 14 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
യു.പി.എസ്.സിയുടെ സി.എ.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 506.
ബി.എസ്.എഫ് = 186
സി.ആര്‍.പി.എഫ് = 120
സി.ഐ.എസ്.എഫ് = 100
ഐ.ടി.ബി.പി = 58
എസ്.എസ്.ബി = 42 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
ജനറല്‍ = 20 മുതല്‍ 25 വയസ് വരെ.
ഒബിസി = 20 മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി = 20 മുതല്‍ 30 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത
ശാരീരിക യോഗ്യത
പുരുഷന്‍മാര്‍
ഉയരം = 165 സെ.മീ
നെഞ്ചളവ് = 81-86 സെ.മീ
തൂക്കം = 50 കി.ഗ്രാം
100 മീറ്റര്‍ ഓട്ടം = 16 സെക്കന്റ്
800 മീറ്റര്‍ ഓട്ടം = 3 മിനുട്ട്, 45 സെക്കന്റ്
ലോംഗ് ജമ്പ് = 3.5 മീറ്റര്‍ (3 ചാന്‍സ്)
ഷോട്ട് പുട്ട് 7.26 കിലോ = 4.5 മീറ്റര്‍
വനിതകള്‍
ഉയരം = 157 സെ.മീ
നെഞ്ചളവ് = -
തൂക്കം = 46 കി.ഗ്രാം
100 മീറ്റര്‍ ഓട്ടം = 18 സെക്കന്റ്
800 മീറ്റര്‍ ഓട്ടം = 4 മിനുട്ട്, 45 സെക്കന്റ്
ലോംഗ് ജമ്പ് = 3 മീറ്റര്‍ (3 ചാന്‍സ്)
ഷോട്ട് പുട്ട് 7.26 കിലോ = -
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ 200 രൂപ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വെബ്‌സൈറ്റ്: https://upsc.gov.in/
അപേക്ഷ : https://upsconline.nic.in/upsc/OTRP/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."