HOME
DETAILS
MAL
പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ പ്രതികള്‍ പിടിയില്‍
backup
August 29 2016 | 18:08 PM
തൊടുപുഴ: വണ്ണപ്പുറം ടൗണിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ കാളിയാര്‍ പൊലിസ് പിടികൂടി. വണ്ണപ്പുറം മോളത്ത് നിഷാദ് (29), വണ്ണപ്പുരം കണിമല ജീബിന്‍ (25), കടവൂര്‍ വിലങ്ങുപാറ ജോബിന് (30) എന്നിവരെയാണ് കാളിയാര്‍ എസ്.ഐ പി.കെ. അസീസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് സംഭവം. പൊലിസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."