കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു
കുവൈത്ത്: കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ പുരോഗമിക്കുന്നു . വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം , ഫോക്ക് കണ്ണൂർ , കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകളും സോക്കർ ലീഗിൽ മലപ്പുറം , കെ ഇ എ കാസർഗോഡ് , എറണാകുളം , ട്രാസ്‌ക് തൃശൂർ ജില്ല ടീമുകളും സെമിയിൽ പ്രവേശിച്ചു മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ നിധിൻ നേടിയ ഇരട്ട ഗോളിന്റെ പിൻ ബലത്തിൽ എറണാകുളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് -ട്രാസ്‌ക് തൃശൂർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . മൂന്നാം മത്സരത്തിൽ മലപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി മലപ്പുറത്തിന് വേണ്ടി റിയാസ് ബാബു , റിയാസ് എന്നിവർ ഓരോ ഗോൾ നേടി കണ്ണൂരിന് വേണ്ടി ഉണ്ണി കൃഷ്ണൻ ഒരു ഗോൾ നേടി . നാലാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . സിറാജ് ഇരട്ട ഗോൾ നേടി .
സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ എറണാകുളം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി കൃഷ്ണ ചന്ദ്രൻ , ശബരിനാഥ് എന്നിവരാണ് ഗോളുകൾ നേടിയത് .ഗാലറിയെ ആവേശത്തിലാക്കിയ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ട്രാസ്‌ക് തൃശൂർ കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തി ട്രാസ്‌ക് തൃശൂരിന് വേണ്ടി , ആസിഫ് , രാഹുൽ , ശരത് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി രാഹുൽ , ശ്യാം എന്നിവർ ഓരോ ഗോൾ നേടി .
മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് -ടിഫാക് തിരുവനന്തപുരം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . നാലാം മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി റമീസ് , വസീം , അനീസ് എന്നിവരാണ് ഗോൾ നേടിയത് . മാസ്റ്റേഴ്സ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി നിധിൻ (എറണാകുളം ) റിയാസ് (മലപ്പുറം ) ഹാറൂൺ (കെ ഡി എൻ എ കോഴിക്കോട് ) സിറാജ് (കെ ഇ എ കാസർഗോഡ് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ശരത് (ട്രാസ്ക് തൃശൂര് ) വസീം (മലപ്പുറം ) സുമിത് (എറണാകുളം ) സിബിൻ (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു . അടുത്ത വെള്ളിയാഴ്ച്ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."