HOME
DETAILS
MAL
കള്ളനോട്ട് കേസ് പ്രതിയെ ഇന്റലിജന്‍സ് ചോദ്യം ചെയ്തു
backup
August 29 2016 | 18:08 PM
കട്ടപ്പന: കള്ളനോട്ട് കേസില്‍ പിടിയിലായ പ്രതിയെ ഇന്റലിജന്‍സ് ചോദ്യം ചെയ്തു. കള്ളനോട്ടു കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ കഴിഞ്ഞ പുറ്റടി കടിയന്കുന്ന് രവീന്ദ്രനെ(56) ഞായറാഴ്ച്ച കൊച്ചി സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും 100 രൂപയുടെ 40 കള്ളനോട്ടും പിടിച്ചെടുത്തിരുന്നു. കട്ടപ്പന സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നു നോട്ടുകള്‍ കൂടുതല്‍ പരിശോധനയ്ക്കായ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പത്തിന്റെയും അന്പതിന്റെയും കള്ളനോട്ടുകള്‍ ഇടുക്കിയില്‍ പ്രചരിക്കുന്നതായ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."