സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണമില്ല; നിയന്ത്രച്ച് വൈദ്യുതി ഉപയോഗിക്കണമെന്ന് മന്ത്രി
സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്ന് അഭിപ്രായപ്പെട്ട അദേഹം,ദിവസേന 110 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്നും
ഒരു ട്രാന്‍സ്ഫോര്‍മറില്‍നിന്നുള്ള പല കണക്ഷനില്നിന്നായി കൂടുതല്‍ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അവ തകരാറിലാകുന്നതാണ് വൈദ്യുതി ഇടക്കിടെ മുടങ്ങാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍കട്ടല്ലെന്നും അറിയിച്ചു.
വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ജലാശയങ്ങളില്‍ 34 ശതമാനം വെള്ളം മാത്രമാണ് ബാക്കിയുള്ളത്.
ഇനി 90 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം മാത്രമാണുള്ളത്. 52 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ തീരുമാനമായി. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കലാണ് ക്ഷാമത്തിന് പരിഹാരം. ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവര്‍ക്കുള്ള ധനസഹായം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."