സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കുന്നതിനാണ് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ചത്: മേയര്‍ ആര്യാ രാജേന്ദ്രന്
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാന്വേണ്ടിയാണ് താന്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ചതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. സംഭവത്തില്‍ ഡ്രൈവര്‍ മാപ്പുപറഞ്ഞെങ്കിലും നിയമപരമായി നേരിടാന്‍തന്നെ തീരുമാനിക്കുകയായിരുന്നെന്നും മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപകടകരമായി വാഹനം ഓടിച്ചതിന് ഇതിനുമുമ്പും ഈ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്ന് അദ്ദേഹം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. കെ.എസ്.ആര്.ടി.സി ബസിനെയാണ് അദ്ദേഹം ഇടിച്ചത്. ഒരു സ്ത്രീതന്നെ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും ഈ ഡ്രൈവര്‍ക്കെതിരെ ഒരു പരാതിയുണ്ട്. നിരന്തരമായി അയാള്‍ അപകടകരമായി വാഹനം ഓടിക്കുന്ന ആളാണ്. സൂപ്പര്‍ ഫാസ്റ്റ് ബസ് സൈഡ് തന്നില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാന്‍ ഞങ്ങള്‍ അത്ര കോമണ്‍ സെന്‍സില്ലാത്തവരല്ല.
രാത്രി ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചപ്പോഴും കെ.എസ്.ആര്.ടി.സി ഡ്രൈവറെ താന്‍ സഹോദരായെന്നാണ് വിളിച്ചത്. ഞങ്ങളാരും അസഭ്യം പറയുന്ന കുടുംബത്തില്‍നിന്ന് വന്നതല്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികള്‍ ആയതുകൊണ്ട് ബോധപൂര്‍വം കരിവാരി തേയ്ക്കുകയാണ്. ബസ് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."