നാഷനല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയര്‍ വിദഗ്ധന്‍
ഫൊറന്‍സിക് സയന്‍സും ഇന്‍വസ്റ്റിഗേറ്റീവ് സയന്‍സും പഠിപ്പിക്കുന്നതിനായി ആരംഭിച്ച ലോകത്തെ ആദ്യ സര്‍വകലാശാലയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി. 2008ല്‍ ഗുജറാത്ത് ഫൊറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി എന്നപേരില്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആയി ആരംഭിച്ച് 2020 ഒക്ടോബര്‍ 1ന് പേരുമാറ്റി നാഷനല്‍ ഫൊറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി എന്ന ദേശീയ സര്‍വകലാശാലയായി പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ കുറ്റന്വേഷണ വൈദഗ്ധ്യം ലഭിക്കുന്നതിനും മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുമാണ് സര്‍വകലാശാല ലക്ഷ്യംവയ്ക്കുന്നത്. ഗാന്ധിനഗറിലെ മെയിന്‍ കാംപസ് കൂടാതെ ഡല്‍ഹി, ഗോവ, ത്രിപുര, ഭോപ്പാല്‍, പൂന, ഗുവാഹത്തി, മണിപ്പൂര്‍, ധര്‍വാദ് എന്നിവിടങ്ങളിലും സര്‍വകലാശാലയ്ക്ക് കാംപസ് ഉണ്ട്.
57ല്‍ പരം പ്രോഗ്രാമുകളാണ് ഇപ്പോള്‍ ഈ സര്‍വകലാശാല ഓഫര്‍ ചെയ്യുന്നത്. ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളോടൊപ്പം അഞ്ചുവര്‍ഷ പഠനകാലയളവുള്ള ഇന്‍ഡഗ്രേറ്റഡ് പ്രോഗ്രാമുകളും സര്‍വകലാശാല നടത്തുന്നുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നാഷനല്‍ ഫൊറന്‍സിക് അഡ്മിഷന്‍ ടെസ്റ്റ് (NFAT) എന്ന പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടുന്നവര്‍ക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം മെയ് 10 ആണ്.
പ്രവേശന പരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ. ചോദ്യങ്ങള്‍ പൂര്‍ണമായും ഇംഗ്ലിഷ് മീഡിയത്തിലായിരിക്കും. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക് എന്ന രൂപത്തിലാണ് മാര്‍ക്ക് ക്രമീകരിച്ചിട്ടുള്ളത്. തെറ്റുള്ള ഓരോ ഉത്തരത്തിനും 0.25 മാര്‍ക്ക് കുറയ്ക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 24 പരീക്ഷാ സെന്ററുകള്‍ ആണുള്ളത്. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരത്ത് പരീക്ഷാ സെന്ററുകളുണ്ട്.
പ്രോഗ്രാമുകള്‍
ഡോക്ടര്‍ ഓഫ് ഫിലോസഫി(Ph.D), എം. ടെക് സിവില്‍ എന്‍ജിനീയറിങ് (സ്‌പെഷലൈസേഷന്‍ ഇന്‍ ഫൊറന്‍സിക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് ), എം.എസ്.സി ഫുഡ് ടെക്‌നോളജി (സ്‌പെഷലൈസേഷന്‍ ഇന്‍ ഫൊറന്‍സിക് ഫുഡ് അനാലിസിസ്), എം.എസ്.സി നാനോ ടെക്‌നോളജി (സ്‌പെഷലൈസേഷന്‍ ഇന്‍ ഫൊറന്‍സിക് നാനോ ടെക്‌നോളജി ), എം.എസ്.സി ഫൊറന്‍സിക് സയന്‍സ് ( 5 ഇയര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം), എം.എസ്.സി ഫൊറന്‍സിക് ബയോടെക്‌നോളജി, എം.എസ്.സി ഫോറന്‍സിക് സയന്‍സ്,എം.എസ്.സി മള്‍ട്ടിമീഡിയ ഫൊറന്‍സിക്, എം.എസ്.സി മാസ് കമ്മ്യൂണിക്കേഷന്‍ & ഫോറന്‍സിക് ജേണലിസം, പി.ജി ഡിപ്ലോമ ഫിംഗര്‍ പ്രിന്റ് സയന്‍സ്, പി.ജി ഡിപ്ലോമ ഫൊറന്‍സിക് ഡോക്കുമെന്റ് എക്‌സാമിനേഷന്‍, പി.ജി ഡിപ്ലോമ ക്രൈം സീന്‍ മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഡി.എന്‍.എ ഫോറന്‍സിക്‌സ്, പിജി ഡിപ്ലോമ ഫൊറന്‍സിക് ജേണലിസം (ഓണ്‍ലൈന്‍ മോഡ്), പി.ജി ഡിപ്ലോമ ഫൊറന്‍സ് ബാലിസ്റ്റിക്‌സ്, എം.എസ്.സി ടോക്‌സിക്കോളജി, പി.ജി ഡിപ്ലോമ ഹ്യൂമാനിറ്റേറിയന്‍ ഫൊറന്‍സിക് (ഇന്‍ അസോസിയേഷന്‍ വിത്ത് ICRC ), പി.ജി ഡിപ്ലോമ ഡിസാസ്റ്റര്‍ വിക്ടിം എഡന്റിഫിക്കേഷന്‍, ഡിപ്ലോമ ഫോറന്‍സിക് ആര്‍ക്കിയോളജി, എം.ടെക് സൈബര്‍ സെക്യൂരിറ്റി, എം.ടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റ സയന്‍സ് (സ്‌പെഷലൈസേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി) എം.എസ്.സി സൈബര്‍ സെക്യൂരിറ്റി, എം.എസ്.സി ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് nfsu.ac. in/admission സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."