ബാച്ചിലര്‍ ഓഫ് ഡിസൈന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് ചേരാന്‍ അര്‍ഹതയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.iftk.ac.in അല്ലെങ്കില്‍ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 31.
ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി പ്രവേശനം
സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 വരെ നീട്ടി. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ കോഴ്‌സിന് ചേരാന്‍ അര്‍ഹതയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.lbscentre.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ ഫീസ് ഓണ്‍ലൈനായി ഒടുക്കി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 മേയ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324396, 2560327.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."