HOME
DETAILS
MAL
'എല്ലാ പെന്‍ഷനുകളും വീടുകളില്‍' അടിമാലിയില്‍ തുടക്കമായി
backup
August 29 2016 | 18:08 PM
അടിമാലി: എല്ലാ ക്ഷേമ പെന്‍ഷനുകളും വീടുകളിലെത്തിച്ച് നല്കുന്ന പരിപാടിക്ക് അടിമാലി പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഇരുമ്പുപാലത്ത് മുണ്ടണ്ടികുന്നേല് മുഹമ്മദ് ഭാര്യ ഫാത്തിമക്ക് വീട്ടിലെത്തി ആറായിരം രൂപ പെന്ഷന് നല്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എസ് സിയാദ്, അംഗങ്ങളായ മേരി യാക്കോബ്, മക്കാര്‍ ബാവ, തമ്പി ജോര്‍ജ്ജ്, ദീപ മനോജ്, സഹകരണ ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പെന്ഷന് വിതരണത്തിന് വീടുകളിലെത്തി. അടിമാലി സര്‍വ്വീസ് സഹകരണ ബാങ്കിനാണ് പഞ്ചായത്തിലെ പെന്ഷന് വിതരണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."