ഇ.പിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും; പിണറായി അടക്കം അകത്താകും: കെ. സുധാകരന്‍
കണ്ണൂര്‍: ബി.ജെ.പിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍ രംഗത്ത്. ഇ.പിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജയരാജന്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് ജയരാജനെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരന്‍ പ്രതികരിച്ചു.
ഇപി ഇന്നലെ മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്‌സ്മാന്റെ സന്തോഷത്തോടെയാണ്. പിണറായിയോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഇ പി ഒഴിഞ്ഞു നില്‍ക്കണമായിരുന്നു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇപിയെ തൊട്ടാല്‍ പിണറായി വിജയന്‍ അടക്കം അകത്തു പോകും.കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊടുത്ത ഉപദേശം.പിണറായിയെ രക്ഷിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ജയരാജന്‍ ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു.പാര്‍ട്ടിയിലെ അച്ചടക്കനടപടി ഒരാള്‍ക്ക് ബാധകം, ഒരാള്‍ക്ക് ബാധകമല്ല.ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."