HOME
DETAILS

കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; പി.എസ്.സി വഴി നിയമനം; 73,600 രൂപ ശമ്പളം

  
Web Desk
April 30 2024 | 06:04 AM

job in kerala water department through kerala psc


കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള ജലവകുപ്പ് ഇപ്പോള്‍ ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി വഴിയാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 2 വരെ ഒണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ വഴിയും അപേക്ഷിക്കാന്‍ സാധിക്കും.

തസ്തിക & ഒഴിവ്

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓവര്‍സീയര്‍ റിക്രൂട്ട്‌മെന്റ്.

കാറ്റഗറി നമ്പര്‍: 033/2023

കേരളത്തിലുടനീളം നിയമനം നടക്കും. ആകെ 24 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷയാണ് നല്‍കേണ്ടത്.


പ്രായപരിധി
18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ തസ്തികക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വയസിളവ് സംബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

യോഗ്യത

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍/ മെക്കാനിക്കല്‍) ട്രേഡിലുള്ള രണ്ട് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് നല്‍കുന്ന നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത

OR

എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.

രണ്ട് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം കേരള സര്‍ക്കാര്‍ നല്‍കുന്ന സിവില്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലെ സര്‍ട്ടിഫിക്കറ്റ് (KGTE) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ശമ്പളം
കേരള ജല അതോറിറ്റിയിലെ ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേക്ക്, തിരഞ്ഞെടുക്കപ്പെട്ടാല്‍ 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്പളം ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി
ഒ.എം.ആര്‍ പരീക്ഷ, ഷോര്‍ട്ട് ലിസ്റ്റിങ്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, വ്യക്തിഗത ഇന്റര്‍വ്യൂ.

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം. സംവരണം, യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: click 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago