കേരള സര്‍ക്കാരിന് കീഴില്‍ തുര്‍ക്കിയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; കപ്പല്‍ശാലയില്‍ ഫിറ്റര്‍, ഫോര്‍മാന്‍ ഒഴിവുകള്‍; വിസയും താമസവും ഫ്രീ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍ ശാലയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ ഡിപ്ലോമയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് അവസരം.
പ്രായം
25 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
* പൈപ്പ് ഫിറ്റര്‍ ഗ്രേഡ്-1
ഓയില്‍ ആന്റ് ഗ്യാസ് അല്ലെങ്കില്‍ കപ്പല്‍ശാലയില്‍ അഞ്ചുവര്‍ഷത്തെ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം 750 ഡോളര്‍.
* പെപ്പ് ഫിറ്റര്‍ ഗ്രേഡ്-2
ഓയില്‍ ആന്‍ഡ് ഗ്യാസ് അല്ലെങ്കില്‍ കപ്പല്‍ശാലയില്‍ മൂന്ന് വര്‍ഷ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം 650 ഡോളര്‍.
* ഫോര്‍മാന്‍- പൈപ്പ് ഫിറ്റര്‍
അഞ്ച് വര്‍ഷ പരിചയം. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണം. വിദേശ പരിചയം അഭികാമ്യം. ശമ്പളം: 950 ഡോളര്‍.
* ഫോര്‍മാന്‍- പൈപ്പ് വെല്‍ഡിങ്
കപ്പല്‍ശാലയില്‍ രണ്ട് വര്‍ഷ പരിചയം. ശമ്പളം പ്രതിമാസം 600 ഡോളര്‍.
* ഫോര്‍മാന്‍- കേബിള്‍ പുള്ളറുകള്‍
മൂന്ന് വര്‍ഷ കപ്പല്‍ശാല പരിചയം. ശമ്പളം: 700 ഡോളര്‍.
* കേബിള്‍ ടെര്‍മിനേഷന്‍ ഇലക്ട്രീഷ്യന്‍
ഓയില്‍ ആന്‍ഡ് ഗ്യാസ് അല്ലെങ്കില്‍ കപ്പല്‍ശാലയില്‍ അഞ്ചുവര്‍ഷ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം 700 ഡോളര്‍.
പൊതു നിബന്ധനകള്‍
വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പല്‍ശാലയിലേക്കും തിരിച്ചും യാത്രാ സൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവര്‍ഷം ഒരു റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് ടിക്കറ്റും നല്‍കും.
വിശദ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ അഞ്ചിനകം [email protected] ലേക്ക് മെയില്‍ ചെയ്യണം.
വിവരങ്ങള്‍ക്ക് www.odepc.kerala.gov.in.
ഫോണ്‍: 0471 2329440/41/42/45/ 7736796574.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."