HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8 ന് പ്രഖ്യാപിക്കും
Web Desk
April 30 2024 | 10:04 AM
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്. കഴിഞ്ഞ വര്‍ഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."