പൊതുതരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്?.. ഇഡിയോട് വിശദീകരണം തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രിംകോടതി. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനാണ് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡല്‍ഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്‌രിവാളിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഎപി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."