HOME
DETAILS

85 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരുമായി അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയർ

  
April 30 2024 | 16:04 PM

Abu Dhabi International Book Fair with publishers from 85 countries

അബുദബി:മുപ്പത്തിമൂന്നാമത് അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും. ഈ വർഷത്തെ അബുദബി അന്താരാഷ്ട്ര പുസ്തകമേള 2024 ഏപ്രിൽ 29 മുതലാണ് ആരംഭിച്ചത്. 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയറിന് മുന്നോടിയായി നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിങ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസിന്റെ മൂന്നാമത് പതിപ്പ് ഏപ്രിൽ 28-ന് ആരംഭിക്കും. ഏപ്രിൽ 29 മുതൽ അബുദബി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

അബുദബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്. മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം വളർത്തുന്നതിനും, സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഒരുക്കുന്നത്.

ഈജിപ്താണ് ഇത്തവണത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ഉപയോഗിച്ച് കൊണ്ട് ലൂവർ അബുദബി മ്യൂസിയം, ഖസ്ർ അൽ ഹൊസൻ എന്നിവ ഓരോ തവണ സൗജന്യമായി സന്ദർശിക്കുന്നതിന് അവസരം നൽകുന്ന പദ്ധതി തുടർച്ചയായി രണ്ടാം വർഷവും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago