ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസി, പാരാമെഡിക്കല്‍ ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാ മെഡിക്കല്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷ സ്വീകരിക്കും.
ആകെ 14 കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. എല്ലാ കോഴ്‌സുകള്‍ക്കുമായി ഓണ്‍ലൈനായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുക. ഏകജാലക സംവിധാനത്തിലൂടെയുള്ള കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് തിയതികള്‍ www.lbscetnre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പഠനകാലാവധി രണ്ടു വര്‍ഷം വീതമാണ്.
കോഴ്‌സുകള്‍:
ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം), ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡി.എച്ച്.ഐ), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡി.എം.എല്‍.ടി), ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി.ആര്‍.ടി), ഡിപ്ലോമ ഇന്‍ ഓഫ്താല്‍മിക് അസിസ്റ്റന്റ് (ഡി.ഒ.എ), ഡിപ്ലോമ ഇന്‍ ഡെന്റല്‍ മെക്കാനിക്‌സ് (ഡി.എം.സി), ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി), ഡിപ്ലോമ ഇന്‍ ഓപറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി), ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി.സി.വി.ടി), ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി (ഡി.എന്‍.ടി), ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (ഡി.ഡി.ടി), ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപിക് ടെക്‌നോളജി (ഡി.ഇ.ടി), ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡി.ഒ.ആര്‍.എ), ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി (ഡി.ആര്‍.ടി).
അപേക്ഷിക്കാനുള്ള യോഗ്യത:
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി, പ്ലസ്ടു, തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഡി.ഫാം കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഹയര്‍ സെക്കന്‍ഡറി, തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി, വര്‍ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്ക് 2016 ഡിസംബര്‍ 31ന് 17നും 35നുമിടയിലാകണം പ്രായം.
അപേക്ഷാഫീസ്:
ജനറല്‍ വിഭാഗത്തിന് 400 രൂപ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപ.
ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ ഫീസടയ്ക്കാം. ചലാന്‍ നമ്പറും അപേക്ഷാ നമ്പറും ഉപയോഗിച്ച് സെപ്റ്റംബര്‍ എട്ടുവരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി ംംം.ഹയരെലിേൃല.ശി എന്ന വെബ്‌സൈറ്റില്‍ നിര്‍ദേശാനുസരണം രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് ബാങ്ക് ചലാന്റെ ഓഫിസ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിനു മുന്‍പു കിട്ടത്തക്കവണ്ണം ദി ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം33 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കണം.
കൂടിതല്‍വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.lbscetnre.in
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 07
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 09
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."