പാലക്കാട് ഉഷ്ണതരംഗം മുന്നറിയിപ്പ്: പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം
പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ സാധാരണ നിലയെക്കാൾ നാലു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
നിലവിൽ 40 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട് ജില്ലയിലെ ചൂട്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ വേനൽ മഴ ലഭിച്ചത് ചെറിയ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്. കോഴിക്കോട് 37.8 ഡിഗ്രിയും തൃശ്ശൂരിൽ 37.3 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.
പുറത്ത് ജോലി ചെയ്യുന്നവർ പ്രത്യേക ശ്രദ്ധ വേണം. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്നുമണിവരെ പുറം ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നേരത്തെ സർക്കാർ നിർദ്ദേശം വന്നിരുന്നു.അവധിക്കാല ക്ലാസ്സുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ താപനിലയിൽ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."