കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
ബി.ടെക് പരീക്ഷ
സെപ്റ്റംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി പിഴകൂടാതെ സെപ്റ്റംബര്‍ ഏഴ് (50 രൂപ പിഴയോടെ സെപ്റ്റംബര്‍ ഒമ്പത്, 250 രൂപ പിഴയോടെ സെപ്റ്റംബര്‍ 19) വരെ അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ് ചെയ്ത വിദ്യാര്‍ഥികള്‍ പ്രസ്തുത പരീക്ഷയക്ക് സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. സെഷനല്‍ ഇംപ്രൂവ്ഡ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനു പുറമെ 1000- രൂപ അഡീഷണല്‍ ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
എം.ഫില്‍ ഡിസര്‍ട്ടേഷന്‍: തിയതി നീട്ടി
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (2015-16 ബാച്ച്) സര്‍വകലാശാല പഠനവകുപ്പുകളിലേയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ വകുപ്പുകളിലെ എല്ലാ വിഷയങ്ങളുടേയും ഡിസര്‍ട്ടേഷന്‍ സര്‍വകലാശാല ഓഫിസില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി.
അസിസ്റ്റന്റ് പ്രൊഫസര്‍: അപേക്ഷ ക്ഷണിച്ചു.
കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ ഒമ്പത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ Job Notifications എന്ന ലിങ്കില്‍ ലഭിക്കും.
എം.സി.എ പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം) പരീക്ഷയുടെ പ്രോജക്ട് ഡിസൈന്‍ ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും. ടെംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."