കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം;ചന്ദ്രശേഖര്‍ റാവുവിന് രണ്ട് ദിവസത്തേക്ക് ഇലക്ഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്ക്
കോണ്‍ഗ്രസിന് എതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ (കെസിആര്‍) 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍നിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബുധന്‍ രാത്രി 8 മുതലാണ് വിലക്കുള്ളത്.കോണ്‍ഗ്രസ് നേതാവ് ജി.നിരഞ്ജന്‍ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. റാവുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച നോട്ടിസ് നല്‍കി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്മിഷന്‍ അറിയിച്ചു.
ഏപ്രില്‍ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.നിരഞ്ജന്‍ പരാതി നല്‍കിയത്. സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കെസിആര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം പൊതുസമ്മേളനം, പൊതുപ്രകടനം, പൊതുറാലികള്‍, അഭിമുഖം, ഷോകള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം തുടങ്ങിയവയില്‍ നിന്നാണ് ചന്ദ്രശേഖര്‍ റാവുവിനെ വിലക്കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവു പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചന്ദ്രശേഖര്‍ റാവു നായ്ക്കളോട് ഉപമിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലത്‌ഖോര്‍ എന്ന് വിളിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ ചില വാക്കുകള്‍ സന്ദര്‍ഭത്തിന് വിരുദ്ധമായി അടര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് ചന്ദ്രശേഖര്‍ റാവുവിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."