ലോഡ്‌ഷെഡിങ് വേണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് കടക്കുന്ന പശ്ചാത്തലത്തില്‍ ലോഡ് ഷെഡിങ് വേണമെന്ന
കെ.എസ്.ഇ.ബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കെ.എസ.്ഇ.ബി.യുടെ വിശദീകരണം. ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാവില്ലെങ്കിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് തുടരും. ഇത് ബോധപൂര്‍വമല്ല. അമിത ലോഡ് മൂലം സ്വയം നിയന്ത്രിതമായി സംഭവിക്കുന്നതാണെന്നും കെ.എസ.്ഇ.ബി വക്താവ് പറഞ്ഞു. വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.
പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് കടക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള നിര്‍ണായക യോഗം. ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന ആവശ്യം സര്‍ക്കാരിനോട് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും കെ.എസ.്ഇ.ബി പറയുന്നു. ജൂണ്‍ പകുതിക്കു മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം എര്‍പ്പെടുത്തണമോ വേണ്ടയോ എന്നുളളതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."