വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ പേരും ചിത്രവും അപ്രത്യക്ഷമായി; നീക്കിയത് നിർമാതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെയെന്ന് ആരോപണം
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ എടുത്തതിന്റെ രേഖയായി ഉപയോഗിച്ചിരുന്ന കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് വാക്സിൻ നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്. ഫോട്ടോയും പേരും നീക്കിയിട്ടുണ്ട്.
'ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും' എന്ന വാക്യത്തിനൊപ്പമായിരുന്നു മോദിയുടെ പേരും ചിത്രവും ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് വാക്യം നിലനിർത്തി മോദിയുടെ പേരും ചിത്രവും നീക്കിയത്. നിലവിൽ വാക്യത്തോടൊപ്പം പ്രധാനമന്ത്രി എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കിയത്.
#AstraZeneca #Covishield
— Bhavika Kapoor (@BhavikaKapoor5) May 1, 2024
Did you check your vaccination certificate? Modi ji photo has disappeared ... 🤣
What happened Modi ji? 😭 pic.twitter.com/rJGgCwXnmY
മോദിയുടെ ചിത്രം ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2022ല്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കിയിരുന്നു എന്നും ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ നിലവിൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അത്ര പ്രസക്തമല്ലാത്ത കാലത്ത് മോദിയുടെ ചിത്രം നീക്കിയതിനു പിന്നിൽ വാക്സിൻ നിർമാതാക്കളുടെ വെളിപ്പെടുത്തൽ തന്നെയാണ് കാരണമെന്നാണ് വിമർശകർ പറയുന്നത്.
കോവിഷീല്‍ഡ് വാക്സിന്‍ വളരെ ചുരുക്കം പേരില്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്നാണ് ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക സമ്മതിച്ചത്. യുകെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂര്‍വ രോഗാവസ്ഥയായ ടിടിഎസിന് കാരണമാകുമെന്ന് പറയുന്നത്. രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന അപൂര്‍വ അവസ്ഥയാണ് ത്രോംബോസിസ് വിത്ത് ത്രോംബോ സൈറ്റോപീനിയ സിന്‍ഡ്രോം അഥവാ ടിടിഎസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."