ചൂടിൽ ഇനി വെന്തുരുകേണ്ട; കൈയിൽ കൊണ്ടു നടക്കാവുന്ന എ.സിയുമായി സോണി
ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാൻ നൂതന ടെക്നോളജിയുമായി സോണി. ശരീരത്തെ തണുപ്പിക്കാൻ യാത്രയിൽ കൊണ്ട് നടക്കാൻ കഴിയുന്ന മൊബൈൽ എ.സി പുറത്തിറക്കിയിരിക്കുകയാണ് സോണി ഇപ്പോൾ. റിയോൺ പോക്കറ്റ് ഫൈവ് എന്ന് പേരിട്ട ഉപകരണം കഴുത്തിന് പിന്നിലായാണ് ധരിക്കേണ്ടത്.
ജപ്പാനിലും ഹോങ്കോങിനും ശേഷം ഇന്ത്യയിൽ ഉപകരണത്തിന് വിപണനം ആരംഭിക്കാനിരിക്കെയാണ്. ഒരു തവണ ചാർജ് ചെയ്താൽ 17 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി ലൈഫ് ഉപകരണത്തിനുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന്റെ വർക്കിംഗ് മോഡും വ്യത്യാസം വരുത്താം. തണുപ്പ് കാലത്ത് ഇത് ചെറിയ ചൂട് നൽകുന്ന ഉപകരണമായും ഉപയോഗിക്കാം.
കൂളിംഗ് ലെവലും വാമിംഗ് ഇഫക്ടും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഉപകരണത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അന്തരീക്ഷ താപനിലയെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി ഡിവൈസ് തന്നെ കൂളിംഗ് ക്രമീകരിക്കും. ഒരു നെറ്റ് ബാൻഡ് പോലെ നമുക്ക് യാത്രയിൽ ഉപയോഗിക്കാമെന്നതാണ് ഉപകരണത്തിന്റെ മറ്റൊരു മേന്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."