12 മണിക്കൂർ കൊണ്ട് 1424 കി.മീ പിന്നിടാം, മഹാനഗരങ്ങളെ ബന്ധിപ്പിച്ച് ദില്ലി-മുംബൈ എക്പ്രസ് വേ
1424 കിലോമീറ്റർ ചെറിയൊരു ദൂരമല്ല, എന്നാൽ ഇത് പിന്നിടാൻ വെറും 12 മണിക്കൂർ മതിയാവും. രാജ്യത്തെ രണ്ട് മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന ദില്ലി-മുംബൈ എക്സ്പ്രസ് വേയാണ് യാഥാർത്ഥ്യമാവാനൊരുങ്ങുന്നത്. മണിക്കൂറിൽ 118 കിലോമീറ്ററിലേറെ വേഗത്തിൽ ഇവിടെ യാത്ര ചെയ്യാം.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പാത സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന മഹത്തായ പദ്ധതിയാണിത്. എട്ടുവരി വീതിയുള്ള ഡൽഹി-വഡോദര-മുംബൈ എക്സ്പ്രസ്സ് വേയാണ് രാജ്യത്തിന് തുറന്നു കൊടുക്കാനിരിക്കുന്നത്. കോവിഡ് സമയത്ത് 2019 ലാണ് പാതയുടെ നിർമ്മാണം ആരംഭിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ നിർമാണ ചെലവുള്ള പദ്ധതി അഞ്ചു വർഷങ്ങൾക്കു ശേഷം 2024 വർഷാവസാനത്തോടെ പണി പൂർത്തിയായി തുറന്നുകൊടുക്കും.
ഡൽഹിയെ ജയ്പൂരുമായി ബന്ധിപ്പിക്കുന്നതാണ് എക്സ്പ്രസ് വേ യുടെ ആദ്യഭാഗം. ഇതിന് 229 കിലോമീറ്റർ ദൈർഘ്യമുണ്ട്, മൂന്നര മണിക്കൂർ യാത്രയിൽ ഇത് മറികടക്കാൻ കഴിയും. പദ്ധതി യാഥാർഥ്യമാകുമ്പോൾ ഡൽഹി-മുംബൈ യാത്ര സമയം നേർപകുതിയായി കുറയും. നിലവിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."