'ചെറിയൊരു കൈയ്യബദ്ധം'; കൊവിഡ് കാരണം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചെന്ന് എസ്.എം.എസ്'; വിശദീകരണവുമായി ആര്.ടി.ഒ
കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്.ടി.ഒ അറിയിച്ചു. എന്നാല്‍ കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഈ മാസം 24 വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായി പഠിതാക്കള്‍ക്ക് അറിയിപ്പ് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സംഭവത്തില്‍ വിശദീകരണവുമായി ആര്‍ടിഒ രംഗത്തെത്തി. കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് ആണെന്ന് ആര്‍ടിഒ വിശദീകരിച്ചു. ടെസ്റ്റ് ഗ്രൗണ്ടില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകള്‍ റദ്ദാക്കാന്‍ കാരണമെന്നും ആര്.ടി.ഒ വ്യക്തമാക്കി.
അതേസമയം, അടിമുടി മാറ്റം വരുത്തിയുള്ള ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല. എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."